12.2.09

KERALA TRIP



വീണ്ടും ഒരു കേരള വിജയം. ഈ പ്രാവശ്യം ഞാന്‍ ഒരു കല്യാണത്തിനു വേണ്ടി കേരളാ ചെന്ന്. എന്റെ സൂപ്പര്‍ ജൂനിയര്‍ ആനന്ദ് പിള്ളക്കും സന്ഗീതവിനും കല്യാണം.

ഞാനും ഫിറോസും കാരയ്കുടിയില്‍  നിന്ന് പുറപ്പെട്ടു. ഞങ്ങള്‍ കോവൈ എത്തിയപ്പോള്‍ കാര്‍ത്തി, ദിനേശ് (സൂപ്പര്‍ ജുനിയര്സ്) ഞങ്ങളോട് ജോയിന്‍ ചെയ്തു. അവിട നിന്ന് ഞങ്ങള്‍ ആത്യം ചെന്നത് ഫിറോസ്‌ വീട്ടിലേക്കു. ഒന്നര കൊല്ലത്തിനു ശേഷം ആ വീട്ടില്‍ ഞാന്‍. നല്ല ഉറക്കം പിന്നെ നല്ല ലന്ച്ച്.

വൈകുന്നേരം നാല് മണിക്ക് ഞങ്ങള്‍ പുറപ്പെട്ടു, ഒറ്റപാലതിലേക്ക്. 



ഒറ്റപാലം ഒരു ചെറിയ സിറ്റി ആണ്. അവിടെ ഫിറോസിന്റെ ചേട്ടനെ കണ്ടു. സംസാരിച്ചു. ശേഷം സന്ഗീതയുടെ വീട്ടിലേക്കു പുറപ്പെട്ടു. ആ സ്ഥലത്തിന്റെ പേര് കന്നിഗംപുരം. അവിടെ ഒരു മണിക്കൂര്‍ എല്ലാവരും ഒന്നിച്ചു സംസാരിച്ചു.


ശേഷം ഞങ്ങള്‍   തൃശുരിലേക്ക് ചെന്ന് .... അത് ഒരു വലിയ സിറ്റി. കേരളത്തില്‍ ഒരു ഇന്റെരെസ്റിംഗ് കാര്യം. അതായത് ബസ്സില്‍ ചെല്ലുമ്പോ തമിഴ് നാട്ടെ പോലെ ടിക്കെറ്റ് കിട്ടുനില്ല. അവര്‍ നമ്മോടു പണം ചോദിക്കും. നമ്മള്‍ തന്നതിന് ശേഷം വേറൊരാളെ നോക്കും. ടിക്കറ്റ്‌ കൊടുക്കുനില്ല. അത്രയുല്ല്. ഇത് നല്ല കോമഡി. ഞങ്ങള്‍ തൃശൂര്‍ എത്തിയപ്പോള്‍ മണി എട്ടു.

അവിടെ പ്രിയ ലോഡ്ജില്‍ താമസിച്ചു. ഈ ലോഡ്ജ് സിറ്റി സെന്റര് എന്ന ഒരു ഷോപ്പിങ്ങ് മാളിനടുത്ത് ഉണ്ടായിരുന്നു. ഈ ലോഡ്ജിനു ഒപ്പോസോടില്‍ വടക്കുംനാഥന്‍ അമ്പലം ഉണ്ടായിരുന്നു. ഈ അമ്പലത്തില്‍ നടക്കുന്ന ത്രിശൂര്‍ പൂരം വളര ഫേമസ് ആണ്.രാത്രി ഒരു ബാറിലേക്ക് ഞങ്ങള്‍ നാല് പേരും ചെന്ന്. ഞാന്‍ സൈഡ് ഡിഷ്‌ മാത്രം കഴിച്ചു.  മറ്റ  മൂവരും ബിയര്‍ കുടിച്ചു. ശേഷം ഒരു ഹോട്ടലില്‍ ചെന്ന് ബീഫ് പിന്നെ ബരോടാ കഴിച്ചു. ശേഷം റൂമില്‍ വന്നു നല്ല ഉറക്കം. രാവില്‍ ഏഴു മണിക്ക് ഗുരുവായൂര്‍ പുറപെട്ടു.



ഗുരുവായൂര്‍ ഒരു ഫേമസ് സ്ഥലമാണ്. അന്ന് നല്ല തിരക്കായിരുന്നു. അന്ന് മാത്രം 118 കല്യാണം നടന്നു. ആനന്ദ് - സന്ഗീത കല്യാണം 11.30 ക്ക് നടന്നു. സിമ്പിള്‍ മാര്യേജ് . കല്യാണത്തിന് ആശംസകള്‍ പറഞ്ഞിട്ട് തൃശൂര്‍ എത്തി. വൈകുന്നേരം നാല് മണിക്ക് പൊള്ളാച്ചി ബസ് കേറി. ആ ബസ് ഒരു ഹില്ലിനൂടെ ചെന്ന്. അപ്പോള്‍ ഒരു അമ്പലം വന്നു. എല്ലാവരും കാശ് എറിഞ്ഞു. കാണാന്‍ ഒരു പുധു അനുഭവം. പിന്നെ വേറൊരു ഊരില്‍ ഒരു ക്രിസ്ത്യന്‍ ആഘോഷം. ആ ഫാന്ക്ഷനും കാണാന്‍ പങ്ങിയായിരുന്നു. തമിഴ് നാട് എത്തിയപ്പോള്‍ മണി 8. ഈ ത്രിശൂര്‍ - പൊള്ളാച്ചി റൂട്ട് നല്ല ഒരു അനുഭവമായിരുന്നു. ബോര്‍ഡര്‍ ഗ്രാമങ്ങള്‍ കാണാന്‍ നല്ല സ്വാരശ്യമായിരുന്നു. തമിഴിലും മലയാളത്തിലും ബോര്‍ഡ് ഉണ്ടായിരുന്നു ആ ബോര്‍ഡര്‍ ഗ്രാമങ്ങളില്‍.
പിന്നെ ഞങ്ങള്‍ കാരൈക്കുടി എത്തിയപ്പോള്‍ മണി വെളുപ്പാന്‍ കാലം ആര്.


ഈ വിജയത്തില്‍ പട്ടിശ്ശേരി - നെല്ലായ - ചെര്പുഴാശേരി - ഒറ്റപാലം - കന്നികാംപുരം -തൃശ്ശൂര് - ഗുരുവായൂര്‍ എന്നീ സ്ഥലങളില്‍ ചെന്ന്. എനിക്കിഷ്ടപ്പെട മലയാളം ഭാഷ കേട്ട്. എം. ടി. വാസുദേവന്‍ നായരിന്‍ " കാലം " എന്ന നോവല്‍ വാങ്ങി. പുതു പുതു സ്ഥലം കണ്ടു ആഹ്ലാദിച്ചു. "കാഴ്ചാ" ,"പളുങ്ങു" എന്നീ സി.ഡി മേടിച്ചു. പിന്നെ നേന്ദ്രങ്ങ ചിപ്സ് മേടിച്ചു....

ഈ ട്രിപ്പും ഒരു നല്ല അനുഭവം തന്നു കേരളം...